നഷ്ടത്തിനൊടുവില്‍ ആഗോള സൂചികകളില്‍ നേട്ടം.... സെന്‍സെക്സ് 300 പോയന്റ് നേട്ടത്തില്‍ 48,410ലും നിഫ്റ്റി 97 പോയന്റ് ഉയര്‍ന്ന് 14,234ലിലുമെത്തി
രണ്ടുദിവസത്തെ നഷ്ടത്തിനൊടുവില്‍ ആഗോള സൂചികകളിലെ നേട്ടം രാജ്യത്തെ ഓഹരി വിപണിയെയും തുണച്ചു. സെന്‍സെക്സ് 300 പോയന്റ് നേട്ടത്തില്‍ 48,410ലും നിഫ്റ്റി 97 പോയന്റ് ഉയര്‍ന്ന് 14,234ലിലുമെത്തി. നിഫ്റ്റി മിഡ്ക്യാപ് സൂചിക റെക്കോഡ് ഉയരംകുറിച്ചു.ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടത്തില്‍.
ഐടി സൂചികയോടൊപ്പം എല്ലാവിഭാഗങ്ങളിലെ ഇന്‍ഡക്സുകളും ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്. ടിസിഎസ് ഉള്‍പ്പടെ അഞ്ച് കമ്പനികളാണ് വെള്ളിയാഴ്ച മൂന്നാംപാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവിടുന്നത്.
"
https://www.facebook.com/Malayalivartha