രാജ്യത്ത് 7.3 ശതമാനം സാമ്പത്തിക വളര്‍ച്ച
കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യം 7.3 ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (സി.എസ്.ഒ) അറിയിച്ചു. 201314 വര്‍ഷത്തില്‍ വളര്‍ച്ചനിരക്ക് 6.9 ശതമാനമായിരുന്നു. ഉല്‍പാദന, സേവന മേഖലകളിലെ മികച്ച പ്രകടനമാണ് കഴിഞ്ഞവര്‍ഷം വളര്‍ച്ചനിരക്ക് ഉയരാന്‍ കാരണം.
എന്നാല്‍, ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം 7.4 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 6.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ഒക്ടോബര്‍-ഡിസംബര്‍ മാസത്തെ അപേക്ഷിച്ച് സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ (ജനുവരിമാര്‍ച്ച്) 7.5 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ട്.
രാജ്യത്തെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് മൊത്ത മൂല്യവര്‍ധന (ജി.വി.എ) എന്ന പുതിയ ആശയമാണ് സി.എസ്.ഒ അവലംബിച്ചത്. ഇതുപ്രകാരം ഉല്‍പാദന മേഖലയില്‍ മുന്‍വര്‍ഷത്തെ വളര്‍ച്ചയായ 5.3 ശതമാനത്തില്‍നിന്നും ജി.വി.എ 7.1 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കുടിവെള്ള വിതരണം, ഗ്യാസ്, വൈദ്യുതി തുടങ്ങിയ സേവനമേഖലയിലെ ജി.വി.എ 7.9 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. മുന്‍ വര്‍ഷമിത് 4.8 ശതമാനമായിരുന്നു.
https://www.facebook.com/Malayalivartha