ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു... സെന്‍സെക്സ് 40 പോയന്റ് നേട്ടത്തില്‍ 49,438ലും നിഫ്റ്റി 12 പോയന്റ് ഉയര്‍ന്ന് 14,533ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്സ് 40 പോയന്റ് നേട്ടത്തില്‍ 49,438ലും നിഫ്റ്റി 12 പോയന്റ് ഉയര്‍ന്ന് 14,533ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 846 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 345 ഓഹരികള്‍ നഷ്ടത്തിലുമാണ്.
63 ഓഹരികള്‍ക്ക് മാറ്റമില്ല. ഒഎന്‍ജിസി, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ഇന്‍ഫോസിസ്, ടൈറ്റാന്‍, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ആക്സിസ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha