ഭവന, വാഹന വായ്പാപലിശ നിരക്കുകള്‍ കുറഞ്ഞേക്കും
റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ശതമാനം കുറച്ചത് ഭവന, വാഹന, കോര്‍പ്പറേറ്റ് വായ്പകളുടെ പലിശനിരക്ക് കുറയാന്‍ സഹായിച്ചേക്കും. നിരക്കുകളില്‍ അരശതമാനമെങ്കിലും കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും മണ്‍സൂണ്‍ ലഭ്യത കുറഞ്ഞേക്കുമെന്ന ആശങ്കയും എണ്ണവിലയിലെ വര്‍ധനവും ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനെ കാല്‍ശതമാനത്തില്‍ പിടിച്ചുനിര്‍ത്തി. അടുത്ത ആഗ്‌സ്ത് വരെയെങ്കിലും പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ആര്‍ബിഐ.
ഈവര്‍ഷം ജനവരി മുതല്‍ മൂന്ന് തവണയായി മുക്കാല്‍ ശതമാനത്തോളമാണ് ആര്‍ബിഐ നിരക്കുകളില്‍ കുറവ് വരുത്തിയത്. ഇതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ബാങ്കുകള്‍ കാര്യമായി തയ്യാറായതുമില്ല. ചില ബാങ്കുകളെങ്കിലും നാമമാത്രമായാണ് പലിശനിരക്കുകള്‍ കുറച്ചത്.
കൂടുതല്‍ ബാങ്കുകള്‍ പലിശനിരക്കില്‍ കുറവ് വരുത്തുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ. നിരക്ക് കുറച്ചതിനു പിന്നാലെ പൊതുമേഖല ബാങ്കായ അലഹബാദ് ബാങ്ക് അടിസ്ഥാന നിരക്കില്‍ 0.3ശതമാനം കുറവുവരുത്തി.
മഴവൈകുന്നതും മഴയുടെ തോത് കുറയുന്നതും രാജ്യത്തെ കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിക്കുമോയെന്നാണ് ആശങ്ക. വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ ഡല്‍ഹി, ഹരിയാണ, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളെയാകും മഴയുടെ കുറവ് ദോഷകരമായി ബാധിക്കുക.
കഴിഞ്ഞ വര്‍ഷം മഴ പന്ത്രണ്ട് ശതമാനംകുറഞ്ഞത് രാജ്യത്തെ കാര്‍ഷിക വളര്‍ച്ച 0.2 ശതമാനത്തിലേയ്ക്ക് ചുരുക്കി. പരുത്തി, ഭക്ഷ്യധാന്യങ്ങള്‍, ഭക്ഷ്യ എണ്ണ എന്നിവിഭാഗങ്ങളെ ഇത് കാര്യമായി ബാധിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha