ഓഹരിവിപണിയില്‍ നേട്ടം.... 1.51ശതമാനം ഉയര്‍ന്ന് 49,334ലിലാണ് വ്യാപാരം ആരംഭിച്ചത്
വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 14,500കടന്നു. 734 പോയന്റാണ് സെന്‍സെക്സിലെ നേട്ടം. 1.51ശതമാനം ഉയര്‍ന്ന് 49,334ലിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 220 പോയന്റ് നേട്ടത്തില്‍ 14,501ലുമെത്തി.
ആഗോള വിപണികളിലെനേട്ടവും രാജ്യത്തെ സൂചികകളെ തുണച്ചു. ബിഎസ്ഇയിലെ 1027 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 171 ഓഹരികള്‍ നഷ്ടത്തിലുമാണ്. 46 ഓഹരികള്‍ക്ക് മാറ്റമില്ല.
ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ്, യുപിഎല്‍, എസ്ബിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, വിപ്രോ, ഗ്രാസിം, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha