ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കമെങ്കിലും വൈകാതെ നഷ്ടത്തിലായി.... സന്‍സെക്സ് 138 പോയന്റ് നഷ്ടത്തില്‍ 49,658ലും നിഫ്റ്റി 36 പോയന്റ് താഴ്ന്ന് 14,611ലുമാണ് വ്യാപാരം
ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കമെങ്കിലും വൈകാതെ നഷ്ടത്തിലായി. സെന്‍സെക്സ് 138 പോയന്റ് നഷ്ടത്തില്‍ 49,658ലും നിഫ്റ്റി 36 പോയന്റ് താഴ്ന്ന് 14,611ലുമാണ് വ്യാപാരം നടക്കുന്നത്.
ബജറ്റിനെതുടര്‍ന്ന് വിപണി അപ്രതീക്ഷിതനേട്ടം കൈവരിച്ചതിനാല്‍ ഇന്നത്തെ വ്യാപാരത്തിലുടനീളം ലഭമെടുപ്പിനെതുടര്‍ന്നുള്ള വില്പനസമ്മര്‍ദം പ്രതീക്ഷിക്കാം. ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടാറ്റ മോട്ടോഴ്സ്, ഐഒസി, സണ്‍ ഫാര്‍മ, പവര്‍ഗ്രിഡ് കോര്‍പ്, വിപ്രോ, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, യുപിഎല്‍, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
കൊട്ടക് മഹീന്ദ്ര, മാരുതി സുസുകി, എല്‍ആന്‍ഡ്ടി, നെസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഗ്രാസിം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഭാരതി എയര്‍ടെല്‍, അദാനി എന്റര്‍പ്രൈസസ്, ജൂബിലന്റ് ഫുഡ് വര്‍ക്സ്, വിഐപി ഇന്‍ഡസ്ട്രീസ് തുടങ്ങി 88 കമ്പനികളാണ് ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.
"
https://www.facebook.com/Malayalivartha