സെന്‍സെക്‌സ് 143 പോയന്റ് നേട്ടത്തോടെ ആരംഭിച്ചു... നിഫ്റ്റി 49 പോയന്റും ഉയര്‍ന്നു...
അടുപ്പിച്ച് ഏഴാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്‌സ് 143 പോയന്റ് നേട്ടത്തില്‍ 51,492ലും നിഫ്റ്റി 49 പോയന്റ് ഉയര്‍ന്ന് 15,165ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 1052 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 793 ഓഹരികള്‍ നഷ്ടത്തിലുമാണ്. 79 ഓഹരികള്‍ക്ക് മാറ്റമില്ല.
ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. വിപ്രോ, ബിപിസിഎല്‍, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, ഒഎന്‍ജിസി, ടൈറ്റാന്‍ കമ്പനി, യുപിഎല്‍, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ഐഒസി, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.
ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്‌സ്, ബെര്‍ജര്‍ പെയിന്റ്‌സ്, ബെര്‍ഗര്‍ കിങ് ഉള്‍പ്പടെ 218 കമ്പനികളാണ് ചൊവാഴ്ച ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവിട്ടത്.
L" frameborder="0" allow="autoplay; encrypted-media" allowfullscreen>https://www.facebook.com/Malayalivartha