പി.എഫ്. തുക പിന്‍വലിക്കുന്നതിന് ആദായനികുതി ഏര്‍പ്പെടുത്തി
അഞ്ചു വര്‍ഷത്തില്‍ താഴെ സര്‍വീസുള്ള തൊഴിലാളികള്‍ പ്രോവിഡന്റ് ഫണ്ടില്‍നിന്ന് 30,000 രൂപയോ അതില്‍ കൂടുതലോ പിന്‍വലിക്കുമ്പോള്‍ ആദായനികുതി ഈടാക്കും. പാര്‍ലമെന്റ് ഇക്കൊല്ലം പാസാക്കിയ ധനബില്ലിലെ വ്യവസ്ഥയനുസരിച്ച് ജൂണ്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തിലാക്കി ഉത്തരവിറക്കി. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ള തൊഴിലാളിക്കു പ്രോവിഡന്റ് ഫണ്ടില്‍നിന്നു തുക പിന്‍വലിക്കലിന് നികുതി നല്‍കേണ്ടതില്ല.
അഞ്ചു വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവര്‍ പാന്‍ നമ്പര്‍ നല്‍കിയില്ലെങ്കില്‍ പരമാവധി നികുതിയായ 34.608 ശതമാനം നല്‍കേണ്ടിവരും. പാന്‍ നമ്പര്‍ സമര്‍പ്പിക്കുന്നവരില്‍ നിന്ന് പിന്‍വലിക്കുന്ന തുകയുടെ 10 ശതമാനം മാത്രമേ ആദായനികുതി ഈടാക്കൂ. പാന്‍ നമ്പറിനോടൊപ്പം ഫോറം 15ജി അല്ലെങ്കില്‍ ഫോറം 15എച്ച് സമര്‍പ്പിക്കുകയാണെങ്കില്‍ നികുതി ഈടാക്കില്ല. ജോലിമാറ്റം കാരണം പഴയ അക്കൗണ്ടില്‍നിന്നു പുതിയ അക്കൗണ്ടിലേക്കു തുക മാറ്റുന്നതിനും തൊഴിലാളിയുടെ ഭാഗത്തുനിന്നുളള കാരണങ്ങള്‍ മൂലമല്ലാത്ത പിരിച്ചുവിടലിനും ആദായനികുതി നല്‍കേണ്ടതില്ല. അഞ്ചു വര്‍ഷത്തില്‍ താഴെ സര്‍വീസുളള എല്ലാ അംഗങ്ങളും തുക പിന്‍വലിക്കുന്നതിനുള്ള അപേക്ഷകളില്‍ പാന്‍ നമ്പര്‍ രേഖപ്പെടുത്തണം. അതോടൊപ്പം ഫോറം 15 ജി/ഫോറം 15എച്ച് എന്നിവ സമര്‍പ്പിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha