പോളിസി രേഖകള്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നു.... ഇന്‍ഷുറന്‍സ് പോളിസികളും ഇലക്ട്രോണിക് രൂപത്തില്‍ ഡിജിലോക്കറില്‍ സൂക്ഷിക്കാം....
പോളിസി രേഖകള്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നു.... ഇന്‍ഷുറന്‍സ് പോളിസികളും ഇലക്ട്രോണിക് രൂപത്തില്‍ ഡിജിലോക്കറില്‍ സൂക്ഷിക്കാം....
ഇതിനായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആര്‍ഡിഎഐ) പോളിസകള്‍ ഡിജിറ്റലാക്കുമെന്ന് പ്രഖ്യാപിച്ചു.പോളിസി രേഖകള്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ഇതോടെ പരിഹാരമാകും.
ക്ലെയിം വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും പദ്ധതിഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ഡ്രൈവിങ് ലൈസന്‍സ്, കാര്‍ രജിസ്ട്രേഷന്, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, സ്കൂള്‍-കോളേജ് സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ ഡിജിറ്റലായി സൂക്ഷിക്കാന്‍ സൗകര്യം ഡിജിലോക്കറിലുണ്ട്.
വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി ലോക്കറില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകളും മറ്റുരേഖകളും ഷെയര്‍ ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. വെബിലോ, മൊബൈല്‍ ആപ്പിലോ രേഖകള്‍ സൂക്ഷിക്കുന്നതിന് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള സംവിധാനമാണ് ഡിജിലോക്കര്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ സ്റ്റോറില്‍നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
"
https://www.facebook.com/Malayalivartha