ഓഹരി സൂചികകളില്‍ തുടര്‍ച്ചയായി മൂന്നാംദിവസവും നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 45 പോയന്റ് താഴ്ന്ന് 51,264ലിലും നിഫ്റ്റി 22 പോയന്റ് നഷ്ടത്തില്‍ 15,083ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ തുടര്‍ച്ചയായി മൂന്നാംദിവസവും നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 45 പോയന്റ് താഴ്ന്ന് 51,264ലിലും നിഫ്റ്റി 22 പോയന്റ് നഷ്ടത്തില്‍ 15,083ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 736 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 466 ഓഹരികള്‍ നഷ്ടത്തിലുമാണ്. 87 ഓഹരികള്‍ക്ക് മാറ്റമില്ല. ഐടിസി, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, എച്ച്സിഎല്‍ ടെക്, മാരുതി സുസുകി, പവര്‍ഗ്രിഡ് കോര്‍പ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
ഐടിസി, കോള്‍ ഇന്ത്യ, എസിസി, അശോക് ലൈലാന്‍ഡ് തുടങ്ങി 442 കമ്പനികളാണ് ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.
https://www.facebook.com/Malayalivartha