സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്..... പവന് 240 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന് 240 രൂപ കുറഞ്ഞ് 35,400 രൂപയായി. 4425 രൂപയാണ് ഗ്രാമിന്റെ വില. 35,640 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1820 ഡോളറായി കുറഞ്ഞു. ഡോളര്‍ കരുത്താര്‍ജിച്ചതും ട്രഷറിയില്‍നിന്നുള്ള ആദായംവര്‍ധിച്ചതുമാണ് സ്വര്‍ണവിലയെ ബാധിച്ചത്.
കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 47,474 രൂപയായയി. 24 കാരറ്റ് പത്ത് ഗ്രാമിന്റെ വിലിയില്‍ 0.10ശതമാനമാണ് ഇടിവുണ്ടായത്.
"
https://www.facebook.com/Malayalivartha