വിദ്യാഭ്യാസ വായ്പ തിരിച്ചടവ് മുടങ്ങാതെ അടയ്ക്കുക
വിദ്യാഭ്യാസ വായ്പയില്‍ കുടിശ്ശിക വരുത്തുന്നത് ഭാവിയില്‍ ഭവന വായ്പയോ വ്യക്തിഗത വായ്പയോ എടുക്കുന്നതിന് തടസ്സമാകുമെന്ന് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (സിബില്‍). ഇപ്പോള്‍ സിബില്‍ ട്രാന്‍സ് യൂണിയന്‍ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ വ്യക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വായ്പ അനുവദിക്കുന്നത്. വായ്പ എടുക്കുന്ന എല്ലാവരുടെയും വിശദാംശങ്ങള്‍ സിബിലിന്റെ കൈവശമുണ്ടാവും. ഏത് ധനകാര്യ സ്ഥാപനത്തിലാണോ വായ്പ ഉള്ളത്, ആ സ്ഥാപനം നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാവും ക്രെഡിറ്റ് സ്‌കോര്‍ തയ്യാറാക്കുക. പുതിയ വായ്പാ അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ ഈ സ്‌കോര്‍ ബാങ്കുകളെല്ലാം കണക്കിലെടുക്കും. 750ന് മേല്‍ സ്‌കോര്‍ ഉള്ളവര്‍ക്കേ എളുപ്പത്തില്‍ വായ്പ ലഭിക്കുകയുള്ളൂവെന്ന് സിബില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് പറഞ്ഞു.
വിദ്യാഭ്യാസ വായ്പകളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാര്യമായ വളര്‍ച്ചയില്ലെങ്കിലും അനുവദിച്ച തുകയില്‍ ഓരോ വര്‍ഷവും വര്‍ധന കാണുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി. ശരാശരി വായ്പാ തുക കൂടുന്നതാണ് ഇതിന് കാരണം. വിദ്യാഭ്യാസ വായ്പ എടുക്കുന്നവര്‍ കുടിശ്ശിക വരുത്തുന്നുണ്ട്. ഇത് ഭാവിയില്‍ മറ്റ് വായ്പകള്‍ കിട്ടാതെയാകാന്‍ ഇടയാക്കുമെന്ന് അവര്‍ വിശദീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha