ഓഹരി വിപണിയില്‍ മികച്ചമുന്നേറ്റം.... സെന്‍സെക്സ് 451 പോയന്റ് നേട്ടത്തില്‍
ഓഹരി വിപണിയില്‍ മികച്ചമുന്നേറ്റം. സെന്‍സെക്സ് 451 പോയന്റ് നേട്ടത്തില്‍ 52,005ലും നിഫ്റ്റി 122 പോയന്റ് ഉയര്‍ന്ന് 15,285ലിലുമെത്തി.
ബിഎസ്ഇയിലെ 1086 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 367 ഓഹരികള്‍ നഷ്ടത്തിലുമാണ്. 75 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെനേട്ടമാണ് ആഭ്യന്തരസൂചികകളിലും പ്രതിഫലിച്ചത്.
ഇന്‍ഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ടൈറ്റാന്‍, എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
"
https://www.facebook.com/Malayalivartha