ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 116 പോയന്റ് നഷ്ടത്തില്‍ 51,987ലും നിഫ്റ്റി 11 പോയന്റ് താഴ്ന്ന് 15,302ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 116 പോയന്റ് നഷ്ടത്തില്‍ 51,987ലും നിഫ്റ്റി 11 പോയന്റ് താഴ്ന്ന് 15,302ലുമാണ് വ്യാപാരം ആരംഭിച്ചത്.ബിഎസ്ഇയിലെ 641 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 563 ഓഹരികള്‍ നഷ്ടത്തിലുമാണ്. 68 ഓഹരികള്‍ക്ക് മാറ്റമില്ല.
ഐടിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി, എല്‍ആന്‍ഡ്ടി, എച്ച്സിഎല്‍ ടെക്, ടിസിഎസ്, ടൈറ്റാന്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐ, റിലയന്‍സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
https://www.facebook.com/Malayalivartha