ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കമെങ്കിലും ഒടുവില്‍ നേട്ടം..... സെന്‍സെക്സ് 22 പോയന്റ് ഉയര്‍ന്ന് 51,733ലും നിഫ്റ്റി 15 പോയന്റ് നേട്ടത്തില്‍ 15,224ലിലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ സൂചികകള്‍ നേട്ടത്തിലായി. സെന്‍സെക്സ് 22 പോയന്റ് ഉയര്‍ന്ന് 51,733ലും നിഫ്റ്റി 15 പോയന്റ് നേട്ടത്തില്‍ 15,224ലിലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 1379 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 706 ഓഹരികള്‍ നഷ്ടത്തിലുമാണ്. 93 ഓഹരികള്‍ക്ക് മാറ്റമില്ല.ഗെയില്‍, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ഐഒസി, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര,എച്ച്ഡിഎഫ്സി, നെസ് ലെ, ഐഷര്‍ മോട്ടോഴ്സ്, ഗ്രാസിം, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha