ഓഹരി വിപണിയില്‍ നഷ്ടംതുടരുന്നു. സെന്‍സെക്സ് 222 പോയന്റ് നഷ്ടത്തില്‍ 51,101ലും നിഫ്റ്റി 64 പോയന്റ് താഴ്ന്ന് 15,054ലിലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടംതുടരുന്നു. സെന്‍സെക്സ് 222 പോയന്റ് നഷ്ടത്തില്‍ 51,101ലും നിഫ്റ്റി 64 പോയന്റ് താഴ്ന്ന് 15,054ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 637 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 540 ഓഹരികള്‍ നഷ്ടത്തിലുമാണ്.
82 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭന്തര സൂചികകളിലും പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസങ്ങളിലേതുപോലെ പൊതുമേഖല ബാങ്ക് ഓഹരികളാണ് നേട്ടത്തില്‍മുന്നില്‍. റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, എല്‍ആന്‍ഡ്ടി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, സണ്‍ ഫാര്‍മ, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഏഷ്യന്‍ പെയിന്റ്സ്, ടെക് മഹീന്ദ്ര, മാരുതി, നെസ് ലെ, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, എച്ച്ഡിഎഫ്സി, ഒഎന്‍ജിസി, ടൈറ്റാന്‍, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha