കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ മരുന്നുകടകളില്‍ വില്‍ക്കുന്നത് വിലക്കുമെന്ന് കേന്ദ്രമന്ത്രി
മരുന്നുകടകളില്‍ കുഞ്ഞുങ്ങള്‍ക്കുള്ള ആഹാരസാധനങ്ങളും മറ്റ് പോഷകവസ്തുക്കളും വില്‍ക്കുന്നത് നിരോധിക്കുന്നകാര്യം കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയില്‍. മാഗി വിവാദത്തിന്റെ പശ്ചാത്തലത്തിലാണിതെന്ന് രാസവസ്തു, വളം വില്‍പ്പനവകുപ്പ് മന്ത്രി പറഞ്ഞു.
\'മരുന്നുകടകളിലൂടെ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളും മറ്റും ആരോഗ്യത്തിന് നല്ലതാണെന്ന ധാരണയിലാണ് ആളുകള്‍ വാങ്ങുന്നത്. മാഗിയുടെ കാര്യത്തില്‍ എന്താണ് നടന്നതെന്ന് നമുക്കെല്ലാം അറിയാം. അതുകഴിച്ചിരുന്നവരില്‍ കൂടുതലും കുട്ടികളായിരുന്നു. അതിനാല്‍, ഇവ മരുന്നുകടകളില്‍ വില്‍ക്കാന്‍ പറ്റില്ല. മരുന്നുകടകളില്‍ മരുന്ന് മാത്രം വിറ്റാല്‍ മതി\' മന്ത്രി പറഞ്ഞു.
കുഞ്ഞുങ്ങള്‍ക്കുള്ള നെസ്ലെയുടെ ഭക്ഷ്യോത്പന്നങ്ങളായ സെറിലാക്, നെസ്റ്റം, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി സോപ്പും എണ്ണയും മറ്റ് കമ്പനികളുടെ സമാനമായ ഉത്പന്നങ്ങള്‍ എന്നിവ മരുന്നകടകളിലൂടെ വില്‍ക്കാന്‍ പാടില്ലെന്ന് മന്ത്രി പറഞ്ഞു.
ശരീരപുഷ്ടിക്കെന്നു പറഞ്ഞുവില്‍ക്കുന്ന ഉത്പന്നങ്ങളും മരുന്നകടകളിലൂടെ വില്‍ക്കാന്‍ അനുവദിക്കില്ല. ഇക്കാര്യങ്ങളുള്‍പ്പെടുന്ന നിര്‍ദേശം കൊണ്ടുവരാന്‍ പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha