നഷ്ടത്തിനൊടുവില്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്സ് 261 പോയന്റ് നേട്ടത്തില്‍ 50005ലും നിഫ്റ്റി 86 പോയന്റ് ഉയര്‍ന്ന് 14,762ലുമാണ് വ്യാപാരം
നഷ്ടത്തിനൊടുവില്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 261 പോയന്റ് നേട്ടത്തില്‍ 50005ലും നിഫ്റ്റി 86 പോയന്റ് ഉയര്‍ന്ന് 14,762ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 2070 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1467 ഓഹരികള്‍ നഷ്ടത്തിലുമാണ്.
86 ഓഹരികള്‍ക്ക് മാറ്റമില്ല. എല്ലാവിഭാഗം സൂചികകളും നേട്ടത്തിലാണ്. റിലയാല്‍റ്റി സൂചിക രണ്ടുശതമാനവും ലോഹ സൂചിക 1.5ശതമാനവും ഉയര്‍ന്നു. ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, ഗെയില്‍, ബിപിസിഎല്‍, ഹിന്‍ഡാല്‍കോ, ബജാജ് ഫിനാന്‍സ്, ഐഒസി, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
യുപിഎല്‍, ഏഷ്യന്‍ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, മാരുതി സുസുകി, ടെക് മഹീന്ദ്ര, ഡിവീസ് ലാബ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha