ഓഹരി വിപണിയില്‍ വന്‍ ഇടിവ്; സെന്‍സെക്സ് 1000 പോയിന്റിലേറെ ഇടിഞ്ഞു, 782 പോയിന്റ് താഴ്ന്ന് 50,250ലാണ് സെന്‍സെക്സ് വ്യാപാരം ആരംഭിച്ചത്
ഓഹരി വിപണിയില്‍ വെള്ളിയാഴ്ച വന്‍ തകര്‍ച്ചയോടെ തുടക്കം. രാവിലെ 782 പോയിന്റ് താഴ്ന്ന് 50,250ലാണ് സെന്‍സെക്സ് വ്യാപാരം ആരംഭിച്ചത്. 9.16 ഓടെ 1,0718.08 (2.10%) താഴ്ന്ന സെന്‍സെക്സ് 49,968.23ല്‍ എത്തി. ദേശീയ സൂചികയായ നിഫ്റ്റി 30.7.10 പോയിന്റ് (2.03%) താഴ്ന്ന് 14,790.25ലെത്തി.
ആഗോള വിപണിയിലെ പ്രതിസന്ധികളെ തുടര്‍ന്ന് ഏഷ്യന്‍ വിപണിയിലുണ്ടായ വന്‍ തകര്‍ച്ചയാണ് ഇന്ത്യന്‍ ഓഹരി വിപണിയിലുമുണ്ടായിരിക്കുന്നത്. ഏഷ്യന്‍ വിപണികള്‍ ഒരു മാസത്തിനുള്ളിലെ ഏറ്റവും വലിയ ഇടിവാണുണ്ടായത്.
ഇന്നലെ സെന്‍സെക്സ് 257.62 പോയിന്റ് ഉയര്‍ന്ന് 51,039.31ലാണ് വ്യാപാരം അവസാനിച്ചത്. നിഫ്റ്റി 115.35 പോയിന്റ് ഉയര്‍ന്ന് 15,097.35ല്‍ എത്തിയിരുന്നു.
എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഹൗസിംഗ് ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ (എച്ച്.ഡി.എഫ്.സി), റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് സെന്‍സെക്സില്‍ ഇന്ന് ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത്.
ബാങ്ക് ഓഫ് ബറോഡ, ആര്‍.ബി.എല്‍, ഇന്‍ഡസ്ലാന്‍ഡ് ബാങ്ക് എന്നിവ നിഫ്റ്റിയിലും വലിയ നിരാശ സൃഷ്ടിച്ചു. ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കമ്പനി, മുഹീന്ദ്ര ആന്റ് മഹീന്ദ്രന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എച്ച്.ഡി.എഫ്.സി എന്നിവയും നഷ്ടത്തിലാണ്.
https://www.facebook.com/Malayalivartha