കനത്ത നഷ്ടത്തില്‍നിന്ന് കുതിച്ചുയര്‍ന്ന് ഓഹരി സൂചികകള്‍... സെന്‍സെക്സ് 494 പോയന്റ് നേട്ടത്തില്‍ 49,594ലിലും നിഫ്റ്റി 153 പോയന്റ് ഉയര്‍ന്ന് 14,682ലുമാണ് വ്യാപാരം
കനത്ത നഷ്ടത്തില്‍നിന്ന് കുതിച്ചുയര്‍ന്ന് ഓഹരി സൂചികകള്‍. സെന്‍സെക്സ് 494 പോയന്റ് നേട്ടത്തില്‍ 49,594ലിലും നിഫ്റ്റി 153 പോയന്റ് ഉയര്‍ന്ന് 14,682ലുമാണ് വ്യാപാരം തുടങ്ങിയത്.
ബിഎസ്ഇയിലെ 1297 കമ്പനികുളുടെ ഓഹരികള്‍ നേട്ടത്തിലും 199 ഓഹരികള്‍ നഷ്ടത്തിലുമാണ്. 78 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ തിരിച്ചുവരവും വെള്ളിയാഴ്ച വൈകീട്ട് പുറത്തുവിട്ട ജിഡിപി നിരക്കുകളുമാണ് സൂചികകള്‍ക്ക് കരുത്തേകിയത്.
ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, ടൈറ്റാന്‍, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
നിഫ്റ്റി സൂചികകളെല്ലാം നേട്ടത്തിലാണ്. നിഫ്റ്റി ഐടി സൂചിക 1.6ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 1ശതമാനവും 1.3ശതമാനവും നേട്ടത്തിലാണ്.
അതേസമയം ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും വരുമാനമുണ്ടാക്കാന്‍ മികച്ച ലാഭവിഹിതം നല്‍കുന്ന കമ്പനികള്‍ കണ്ടെത്തി നിക്ഷേപിക്കാം. ഓഹരി വില ഉയരുമ്പോഴുള്ള നേട്ടത്തിനുപുറമെ വര്‍ഷാവര്‍ഷം പ്രഖ്യാപിക്കുന്ന ലാഭവിഹിതം അധികവരുമാനംനല്‍കും.
മികച്ച ലാഭവിഹിതം നല്‍കുന്ന കമ്പനികള്‍ താഴെനല്‍കുന്നു. വിപണിമൂല്യം 400 കോടിയിലേറയുള്ളതും മൂന്നുശതമാനത്തിലേറെ ഡിവിഡന്റ് നല്‍കുന്നതുമായ കമ്പനികളെയാണ് പരിഗണിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha