ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 488 പോയന്റ് ഉയര്‍ന്ന് 50338ലും നിഫ്റ്റി 139 പോയന്റ് നേട്ടത്തില്‍ 14,901ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 488 പോയന്റ് ഉയര്‍ന്ന് 50338ലും നിഫ്റ്റി 139 പോയന്റ് നേട്ടത്തില്‍ 14,901ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 1580 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 489 ഓഹരികള്‍ നഷ്ടത്തിലുമാണ്. 83 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.
ബിപിസിഎല്‍, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഐഒസി, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, എച്ച്ഡിഎഫ്സി, എച്ച്സിഎല്‍ ടെക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ശ്രീ സിമെന്റ്സ്, ഐഷര്‍ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
അതേസമയം ഇന്നലെ മുന്‍വ്യാപാരദിനത്തിലെ നഷ്ടത്തില്‍ പകുതിയും തിരിച്ചുപിടിച്ച് ഓഹരി സൂചികകള്‍. രാജ്യത്തെ വളര്‍ച്ചയുടെ സൂചന ജി.ഡി.പി നിരിക്കുകളില്‍ പ്രതിഫലിച്ചതാണ് വിപണിയെ സ്വാധീനിച്ചത്.
സെന്‍സെക്സ് 749.85 പോയന്റ് നേട്ടത്തില്‍ 49,849.84ലിലും നിഫ്റ്റി 232.30 പോയന്റ് ഉയര്‍ന്ന് 14,761.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1921 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1093 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. പവര്‍ഗ്രിഡ്, ഒഎന്‍ജിസി, ഗ്രാസിം, യുപിഎല്‍, ശ്രി സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
പൊതുമേഖല ബാങ്ക് സൂചിക മാത്രമാണ് നഷ്ടത്തിലായത്. നിഫ്റ്റി ഓട്ടോ, എനര്‍ജി, മെറ്റല്‍ സൂചികകള്‍ രണ്ടുശതമാനത്തോളം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളാകട്ടെ 1.5ശതമാനംവീതവും നേട്ടമുണ്ടാക്കി.
https://www.facebook.com/Malayalivartha