തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 453 പോയന്റ് ഉയര്‍ന്ന് 50,749ലും നിഫ്റ്റി 141 പോയന്റ് ഉയര്‍ന്ന് 15,060ലുമാണ് വ്യാപാരം
തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 453 പോയന്റ് ഉയര്‍ന്ന് 50,749ലും നിഫ്റ്റി 141 പോയന്റ് ഉയര്‍ന്ന് 15,060ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 1154 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 248 ഓഹരികള്‍ നഷ്ടത്തിലുമാണ്. 48 ഓഹരികള്‍ക്ക് മാറ്റമില്ല.
എസ്ബിഐ, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്സി, ബജാജ് ഫിനാന്‍സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, റിലയന്‍സ്, ഒഎന്‍ജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ടിസിഎസ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
നിഫ്റ്റി മെറ്റല്‍ സൂചിക രണ്ടുശതമാനത്തോളം ഉയര്‍ന്നു. മറ്റ് സെക്ടറല്‍ സൂചികകളെല്ലാം നേട്ടത്തിലാണ്.
അതേസമയം ഇന്നലെ ഐടി, ഓട്ടോ ഓഹരികളുടെ കരുത്തില്‍ നിഫ്റ്റി 14,900 തിരിച്ചുപിടിച്ചു.സെന്‍സെക്സ് 447.05 പോയന്റ് നേട്ടത്തില്‍ 50,296.89ലും നിഫ്റ്റി 157.60 പോയന്റ് ഉയര്‍ന്ന് 14,919.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1813 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1138 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, വിപ്രോ, അദാനി പോര്‍ട്സ്, എന്‍ടിപിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഒഎന്‍ജിസി, എച്ച്ഡിഎഫ്സി, ഡോ.റെഡ്ഡീസ് ലാബ്, കോള്‍ ഇന്ത്യ, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
നിഫ്റ്റി ഐടി, ഓട്ടോ സൂചികകള്‍ മൂന്നുശതമാനംവീതം നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1.5ശതമാനവും നേട്ടമുണ്ടാക്കി.
https://www.facebook.com/Malayalivartha