ഓഹരി വിപണില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 712 പോയന്റ് നഷ്ടത്തില്‍ 50,731ലും നിഫ്റ്റി 213 പോയന്റ് ഉയര്‍ന്ന് 15,031ലുമാണ് വ്യാപാരം
ഓഹരി വിപണില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 712 പോയന്റ് നഷ്ടത്തില്‍ 50,731ലും നിഫ്റ്റി 213 പോയന്റ് ഉയര്‍ന്ന് 15,031ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 470 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 971 ഓഹരികള്‍ നഷ്ടത്തിലുമാണ്. 70 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണിയിലെ തിരിച്ചടിയാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. എച്ച്സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാന്‍, എസ്ബിഐ, റിലയന്‍സ്, പവര്‍ഗ്രിഡ് കോര്‍പ്, മാരുതി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്.
ഒഎന്‍ജിസി, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. എല്ലാ വിഭാഗം സൂചികകളും നഷ്ടത്തിലാണ്. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് കൂടുതല്‍ നഷ്ടംനേരിട്ടത്. സൂചിക 2.2ശതമാനം താഴ്ന്നു.
അതേസമയം ഇന്നലെ ഓഹരിവിപണി മികച്ചനേട്ടമുണ്ടാക്കി. ലോഹം, ധനകാര്യം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് റാലിക്കുപിന്നില്‍.
സാമ്പത്തികമേഖലയുടെ ഉണര്‍വും ആഗോളതലത്തില്‍ ബോണ്ട് ആദായം സ്ഥിരതയാര്‍ജിച്ചതും വിപണിയെ സ്വാധീനിച്ചു. മാര്‍ക്കറ്റ് ഇടിയുമ്പോള്‍ കൂടുതല്‍ വാങ്ങിക്കൂട്ടുകയെന്ന തന്ത്രവും നിക്ഷേപകര്‍ പയറ്റിയതോടെ വിപണി കുതിക്കുകതന്നെ ചെയ്തു.
ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സര്‍വ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ്, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, ബജാജ് ഓട്ടോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഓട്ടോ സൂചിക ഒഴികെയുള്ളവ നേട്ടമുണ്ടാക്കി.
"
https://www.facebook.com/Malayalivartha