സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു.... പവന്റെ വില 240 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 33,160 രൂപയിലെത്തി. 4145 രൂപയാണ് ഗ്രാമിന്റെ വില. 33,440 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ റെക്കോഡ് നിലവാരത്തില്‍നിന്ന് വിലയില്‍ 9000 രൂപയോളമാണ് കുറഞ്ഞത്.
യുഎസ് ട്രഷറി ആദായം വര്‍ധിച്ചതും ഡോളര്‍ കരുത്താര്‍ജിച്ചതുംമൂലം ഈയാഴ്ചയില്‍മാത്രം ആഗോള വിപണിയിലെ സ്വര്‍ണവിലയില്‍ രണ്ടുശതമാനമാണ് ഇടിവുണ്ടായത്. ഔണ്‍സിന് 1,693.79 ഡോളര്‍ നിലവാരത്തിലാണ് ആഗോള വിപണിയിലെ വില.
ബഡ്ജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന പ്രഖ്യാപനം വന്നതാണ് വില കുറയാന്‍ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം സംസ്ഥാനത്ത് സ്വര്‍ണ വില ചൊവ്വാഴ്ച പവന് 760 രൂപ കുറഞ്ഞ് 33,680 രൂപയായി. ഗ്രാമിന് 95 രൂപ കുറഞ്ഞ് 4,210 രൂപയായി. തിങ്കളാഴ്ച പവന് 34,440 രൂപയും ഗ്രാമിന് 4,305 രൂപയുമായിരുന്നു വില.
അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഇടിഞ്ഞത്. ഒരു ട്രോയ് ഔണ്‍സ് തനിത്തങ്കത്തിന് (31.1 ഗ്രാം) 1,724.30 ഡോളറാണ് ചൊവ്വാഴ്ചത്തെ നിരക്ക്.
ഡോളര്‍ കരുത്താര്‍ജിക്കുന്നതിനൊപ്പം യു.എസ്. ട്രഷറി ബോണ്ടുകളിലേക്കുള്ള പണമൊഴുക്ക് വര്‍ധിക്കുന്നതും സ്വര്‍ണത്തിന്റെ വില കുറയാന്‍ കാരണമായി.
2020 ഓഗസ്റ്റ് ഏഴിന് പവന്‍ വില 42,000 രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണുണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha