പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ മൂലധനം നല്‍കണമെന്ന് ആര്‍ബിഐ
പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ മൂലധനം ആവശ്യമുണ്ട്. വിവിധ ചര്‍ച്ചകളിലും മറ്റും തങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചതാണെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രേഖാമൂലം ഈ ആവശ്യം ഉന്നയിച്ചിട്ടുണെ്ടന്നും ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എസ്.എസ്. മുന്ദ്ര പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒന്‍പതു ബാങ്കുകള്‍ക്കായി 6,990 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്.
അധിക മൂലധനം സംബന്ധിച്ച ആവശ്യത്തിന് വിവിധ ഘടകങ്ങള്‍കൂടി പരിഗണിക്കേണ്ടതുണെ്ടന്നും ബേസല്‍ 3 സമിതി നടത്തിപ്പിന്റെ ഭാഗമായി ആര്‍ബിഐ ഒരു ഏകദേശ കണക്കെടുപ്പ് നടത്തിയിട്ടുണെ്ടന്നും അദ്ദേഹം പറഞ്ഞു. പഴയകാല കണക്കുകളും കടങ്ങളും തീര്‍ക്കുന്നതിനു മാത്രമേ നിലവില്‍ നല്‍കുന്ന മൂലധനം ഉപയോഗപ്പെടുന്നുള്ളൂ.
കൂടുതല്‍ മൂലധനം നല്‍കുന്നതിലൂടെ പഴയ കണക്കുള്‍ തീര്‍പ്പാക്കി പുതിയ ബാലന്‍സ് ഷീറ്റിലൂടെ വളര്‍ച്ചയെ പിന്തുണയ്ക്കാനാകുമെന്നും മുന്ദ്ര അഭിപ്രായപ്പെട്ടു.
ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും പൊതുമേഖലാ ബാങ്കകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സിഇഒമാരും ചേര്‍ന്ന് സാമ്പത്തിക വര്‍ഷത്തിന്റെ പാദഫലം വിശകലനം ചെയ്യുമെന്നും ബാങ്കുകളുടെ പ്രവര്‍ത്തന മികവ് വിലയിരുത്താന്‍ കാര്‍ഷിക വായ്പ, വിദ്യാഭ്യാസ വായ്പ, ഭവനവായ്പ എന്നിവ വിശദമായി പരിശോധിക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha