ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു... നിഫ്റ്റി 15,200ന് മുകളിലെത്തി
ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. നിഫ്റ്റി 15,200ന് മുകളിലെത്തി. സെന്‍സെക്സ് 374 പോയന്റ് നേട്ടത്തില്‍ 51,400ലും നിഫ്റ്റി 109 പോയന്റ് ഉയര്‍ന്ന് 15,207ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 1128 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 243 ഓഹരികള്‍ നഷ്ടത്തിലുമാണ്. 43 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെനേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.
ഇന്‍ഡസിന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, സണ്‍ ഫാര്‍മ, എസ്ബിഐ, ടൈറ്റാന്‍, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
അതേസമയം ഇന്നലെ സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബാങ്ക്, ധനകാര്യ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്.സെന്‍സെക്സ് 584.41 പോയന്റ് ഉയര്‍ന്ന് 51,025.48ലും നിഫ്റ്റി 142.20 പോയന്റ് നേട്ടത്തില്‍ 15,098.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1254 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1693 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 190 ഓഹരികള്‍ക്ക് മാറ്റമില്ല.
എസ്ബിഐ ലൈഫ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിപിസിഎല്‍, ടാറ്റ സ്റ്റീല്‍, ഗെയില്‍, ഐഒസി, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
നിഫ്റ്റി ബാങ്ക്, ഐടി സൂചികകള്‍ ഒഴികെയുള്ളവ സമ്മര്‍ദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. ആഗോള വിപണികളിലും ഉണര്‍വ് പ്രകടമായിരുന്നു.
https://www.facebook.com/Malayalivartha