ഓഹരി സൂചികകളില്‍ നേട്ടം... സെന്‍സെക്സ് 257 പോയന്റ് നേട്ടത്തില്‍ 50,652ലും നിഫ്റ്റി 41 പോയന്റ് ഉയര്‍ന്ന് 14,970ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നേട്ടം. സെന്‍സെക്സ് 257 പോയന്റ് നേട്ടത്തില്‍ 50,652ലും നിഫ്റ്റി 41 പോയന്റ് ഉയര്‍ന്ന് 14,970ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഭാരതി എയര്‍ടെല്‍, ടൈറ്റാന്‍, ഏഷ്യന്‍ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, അള്‍ട്രടെക് സിമെന്റ്സ്, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, റിലയന്‍സ്, ഒഎന്‍ജിസി, മാരുതി സുസുകി, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി, എച്ച്സിഎല്‍ ടെക്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ജപ്പാന്റെ നിക്കി, ഹോങ്കോങിന്റെ ഹാങ് സെങ് ഉള്‍പ്പടെ മറ്റ് ഏഷ്യന്‍ സൂചികകളും നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha