മൊത്തവില പണപ്പെരുപ്പം വീണ്ടും താഴ്ന്നു
മൊത്ത വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം വീണ്ടും കുറഞ്ഞു. നെഗറ്റിവ് ശതമാനത്തില്‍ത്തന്നെ ഡബ്ല്യുപിഐ ഇന്‍ഡെക്‌സ് തുടരുകയാണ്. ഏപ്രിലില്‍ 2.65 ആയിരുന്ന പണപ്പെരുപ്പം കഴിഞ്ഞ മാസം 2.36ല്‍ എത്തി. തുടര്‍ച്ചയായ ഏഴാം മാസമാണ് മൊത്ത വിലസൂചികാ പണപ്പെരുപ്പം താഴുന്നത്.
കഴിഞ്ഞ നവംബര്‍ മുതല്‍ മൊത്ത വില സൂചിക പണപ്പെരുപ്പം നെഗറ്റിവ് സോണിലാണ്. എണ്ണവില ഇടിഞ്ഞതാണ് പണപ്പെരുപ്പം താഴ്ന്നുതന്നെ തുടരാന്‍ കാരണം. 3.8 ശതമാനമാണു ഭക്ഷ്യ വില സൂചിക. എണ്ണ മൊത്ത വില സൂചിക 10.51 ശതമാനമായി കുറഞ്ഞു. മുന്‍ മാസം ഇത് 13.31 ശതമാനമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha