കള്ളനോട്ട് കണ്ടുപിടിക്കാം
കള്ള നോട്ടുകളുടെ എണ്ണം പെരുകുന്ന ഇക്കാലത്ത് അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ അവ കണ്ടുപിടിക്കാവുന്നതാണ്. ഇന്ത്യയുടെ കറന്‍സിയായ രൂപ പുറത്തിറക്കുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ്. 5, 10, 20, 50, 100, 500, 1000 രൂപയുടെ നോട്ടുകളാണ് ഉപയോഗത്തിലുള്ളത്. നാസിക്കിലെ കറന്‍സി നോട്ട് പ്രസ്, ദേവാസിലെ ബാങ്ക് നോട്ട് പ്രസ്, ബാല്‍ബോണിയിലും മൈസൂരിലുമുള്ള ഭാരതീയ നോട്ട്‌മുദ്രാ നിഗം പ്രസ്, ഹോഷങ്കാബാദ് വാട്ടര്‍മാര്‍ക്ക് പേപ്പര്‍ മാനുഫാക്‌ചറിംഗ് മില്‍ എന്നിവിടങ്ങളിലാണ് കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത്.
നിരവധി സുരക്ഷാ മാര്‍ഗങ്ങള്‍ പാലിച്ചാണ് റിസര്‍വ് ബാങ്ക് നോട്ടുകള്‍ അടിക്കുന്നത്.
ഒറ്റനോട്ടത്തില്‍ ശൂന്യമെന്നു തോന്നുന്ന വെളുത്ത ഭാഗം ഓരോ കറന്‍സി നോട്ടിന്റേയും രണ്ടു വശത്തും കാണാം. ഇതാണ് വാട്ടര്‍മാര്‍ക്ക്. പ്രകാശത്തിനു നേരെ ഈ ഭാഗം പിടിച്ചു നോക്കിയാല്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം കാണാം. വാട്ടര്‍മാര്‍ക്കിന് തൊട്ടടുത്തായി നോട്ടിന്റെ അരികുവശത്തായി പുഷ്‌പാകൃതിലുള്ള ചെറിയ വലയത്തില്‍ രൂപയുടെ സംഖ്യയുണ്ട്. വെളിച്ചത്തിന്റെ സഹായത്തോടെ ഇത് കാണാവുന്നതാണ്. മാത്രമല്ല നോട്ടിന്റെ ഇരുപുറത്തുമുള്ള ഈ അവ്യക്ത രൂപം പ്രകാശത്തിനു നേരെ പിടിക്കുമ്പോള്‍ മനോഹരമായ പുഷ്‌പാകൃതിയായി കാണാം.
കറന്‍സി നോട്ടിന് ലംബമായിക്കാണുന്ന മുറിഞ്ഞ വെള്ള വരയില്‍ ആര്‍.ബി.ഐ. എന്നും ഭാരത് എന്നും എഴുതിയിട്ടുണ്ട്. പ്രകാശത്തില്‍തെളിഞ്ഞു വരുന്ന സെക്യൂരിറ്റി ത്രഡ് ആണിത്.
https://www.facebook.com/Malayalivartha