റിലയന്സ് കമ്യൂണിക്കേഷന്സ് എം.ടി.എസുമായി ലയനത്തിന് ഒരുങ്ങുന്നു
രാജ്യത്തെ നാലാമത്തെ വലിയ ടെലികോം കമ്പനിയായ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ലയനത്തിന് ഒരുങ്ങുന്നു. റഷ്യന്‍ കമ്പനിയായ സിസ്റ്റമയുടെ ഇന്ത്യന്‍ സംരംഭമായ സിസ്റ്റമ ശ്യാം ടെലി സര്‍വീസസുമായി ലയന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് അറിയിച്ചു. ഇന്ത്യയില്‍ എം.ടി.എസ്. എന്ന ബ്രാന്‍ഡില്‍ മൊബൈല്‍ സേവനങ്ങള്‍ ഒരുക്കുന്ന കമ്പനിയാണ് സിസ്റ്റമ.
ഓഹരി പങ്കുവെയ്ക്കല്‍ രീതിയിലായിരിക്കും ലയനം. ഓഹരികള്‍ ഏറ്റെടുക്കുന്നതിനായി റിലയന്‍സ് കമ്യൂണിക്കേഷന്‍സ് പണം ചെലവഴിക്കില്ല. പകരം, ലയന ശേഷമുണ്ടാകുന്ന കമ്പനിയില്‍ സിസ്റ്റമ ടെലികോമിനും ഇന്ത്യന്‍ പങ്കാളികളായ ശ്യാം ഗ്രൂപ്പിനും കൂടി 12 ശതമാനം വരെ ഓഹരി ലഭിക്കും. ലയനം യാഥാര്‍ത്ഥ്യമായാല്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ വിപണി വിഹിതം 6.5 ശതമാനമായി ഉയരും. സിസ്റ്റമ ശ്യാം ടെലി സര്‍വീസസിന് രാജ്യത്ത് ഒമ്പത് സര്‍ക്കിളുകളില്‍ ടെലികോം സ്‌പെക്ട്രമുണ്ട്. ഇത് പണം ചെലവഴിക്കാതെ തന്നെ സ്വന്തമാക്കി 4ജി സേവനം അവതരിപ്പിക്കാന്‍ ഉപയോഗിക്കാമെന്നതാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സിനുള്ള നേട്ടം. എം.ടി.എസ്സിന് ഒരു ശതമാനത്തിന് താഴെ വിപണി വിഹിതം മാത്രമാണ് നിലവിലുള്ളത്.
രണ്ട് മാസത്തോളമായി ഓഹരി ഇടപാട് സംബന്ധിച്ച് ഇരുകൂട്ടരും ചര്‍ച്ച നടത്തുന്നുണ്ടായിരുന്നു. ഇരു കമ്പനികളും സംയുക്ത സംരംഭമായി മാറുന്നതു സംബന്ധിച്ച് മെയ് മാസം തന്നെ ചര്‍ച്ച നടത്തിയതായി സിസ്റ്റമയുടെ മേധാവി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha