സ്വിസ് ബാങ്കുകളില്‍ ഇന്ത്യന്‍ നിക്ഷേപം കുറഞ്ഞു
സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്കുളള നിക്ഷേപം കഴിഞ്ഞ വര്‍ഷം 10 ശതമാനത്തിലേറെ കുറഞ്ഞ് ഏകദേശം 12615 കോടി രൂപയായെന്നു സ്വിറ്റ്‌സര്‍ലന്‍ഡ് കേന്ദ്രബാങ്കായ സ്വിസ് നാഷനല്‍ ബാങ്ക്. 2014 അവസാനിക്കുമ്പോഴത്തെ നിലയാണിത്. കള്ളപ്പണം സുരക്ഷിതമായി നിക്ഷേപിക്കാനുള്ള താവളമാണ് സ്വിസ് ബാങ്കുകളെന്ന ആരോപണം ഇന്ത്യക്കാരെ പിന്നോട്ടുവലിച്ചെന്ന് കരുതാമെങ്കിലും മൊത്തത്തില്‍ സ്വിസ് ബാങ്കുകളിലേക്കു മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയ നിക്ഷേപത്തിന്റെ അളവ് വന്‍തോതില്‍ ഉയര്‍ന്നിരിക്കുകയാണ്.
103 ലക്ഷം കോടി രൂപ സ്വിസ് ബാങ്കുകളില്‍ വിദേശികളുടേതായുണ്ട്. 2013ല്‍ 90 ലക്ഷം കോടി രൂപയായിരുന്നു. 275 ബാങ്കുകളില്‍ 246 എണ്ണവും വന്‍ ലാഭം നേടിയതായും കേന്ദ്ര ബാങ്ക് വ്യക്തമാക്കി.
ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ 12350 കോടി രൂപയും (1776 സ്വിസ് ഫ്രാങ്ക്) വ്യക്തികളും സ്ഥാപനങ്ങളും നേരിട്ടു നടത്തിയവയാണ്. ബാക്കി തുക നിക്ഷേപ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ വഴി എത്തിയതും.
ഇന്ത്യക്കാര്‍ മറ്റു രാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ പേരില്‍ നടത്തിയിട്ടുള്ള നിക്ഷേപങ്ങള്‍ ഈ കണക്കില്‍ വരില്ലെന്നതിനാല്‍ ഇന്ത്യന്‍ നിക്ഷേപം കുറഞ്ഞെന്ന വിലയിരുത്തല്‍ ശരിയാകണമെന്നില്ലെന്നു നിരീക്ഷകര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha