യാത്രക്കാര്‍ക്ക് വന്‍ ഇളവുമായി എയര്‍ ഏഷ്യ രംഗത്ത്
ബജറ്റ് യാത്രാവിമാനമായ എയര്‍ ഏഷ്യ യാത്രക്കാര്‍ക്ക് വന്‍ ഇളവുമായി രംഗത്ത്. കമ്പനിയുടെ ബിഗ് സെയില്‍ പ്രൊമോഷന് ഓഫര്‍ പ്രകാരം എല്ലാ ചെലവുകളുമുള്‍പ്പെടെ 799 രൂപയ്ക്ക് മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാകും. ഈ ഓഫര്‍ പ്രകാരമുള്ള ബുക്കിംഗ് ജൂണ്‍ 28 ന് അവസാനിക്കും. 2016 ഫെബ്രുവരി 15 മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള യാത്രകള്‍ക്കുള്ള മുന്‍കൂര്‍ ബുക്കിംഗിനാണ് ഈ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഓഫര്‍ പ്രകാരം ബംഗലൂരു കൊച്ചി യാത്രയ്ക്ക് 799 രൂപയാണ് നിരക്ക്. ബംഗലൂരു പൂനെ, ബംഗലൂരു ഗോവ, ബംഗലൂരു വിശാഖപട്ടണം യാത്രകള്‍ക്ക് 999 രൂപയാകും. ബംഗലൂരു ജയ്പൂര്‍ യാത്രാനിരക്ക് 1,599 രൂപയില്‍ തുടങ്ങും. ബംഗലൂരുഫചണ്ഡിഗഢ് നിരക്ക് 1,799 രൂപയ്ക്കും ബംഗലൂരുന്യൂഡല്ഹി നിരക്ക് 1,999 രൂപയുമാണ്.
വിമാനയാത്ര്ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന് ആഭ്യന്തര സര്‍വീസുകള്‍ അടുത്തകാലത്ത് പ്രൊമോഷണല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകള്‍ ഈ ഓഫറുകള്‍ പ്രയോജപ്പെടുത്തുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ജനുവരിഏപ്രില്‍ മാസത്തിന് 207 ലക്ഷം ആഭ്യന്തര യാത്രക്കാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷമിത് 251 ആയി ഉയര്‍ന്നു. 21 % വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha