ഓഹരി സൂചികകളില്‍ മുന്നേറ്റം... നിഫ്റ്റി വീണ്ടും 14,400ന് മുകളിലെത്തി... സെന്‍സെക്സില്‍ 328 പോയന്റാണ് നേട്ടം. 48,206ലാണ് വ്യാപാരം
ഓഹരി സൂചികകളില്‍ മുന്നേറ്റം. നിഫ്റ്റി വീണ്ടും 14,400ന് മുകളിലെത്തി. സെന്‍സെക്സില്‍ 328 പോയന്റാണ് നേട്ടം. 48,206ലാണ് വ്യാപാരം ആരംഭിച്ചത്.
നിഫ്റ്റി 95 പോയന്റ് ഉയര്‍ന്ന് 14,437ലുമെത്തി. രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം മൂന്നുലക്ഷത്തില്‍ കൂടുതലായിട്ടും വിപണിയില്‍ പ്രതിഫലിച്ചത് ആഗോള വിപണിയിലെ നേട്ടമാണ്.
ബിഎസ്ഇയിലെ 1214 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 263 ഓഹരികള്‍ നഷ്ടത്തിലുമാണ്. 79 ഓഹരികള്‍ക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, ഒഎന്‍ജിസി, കൊട്ടക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ഐഷര്‍ മോട്ടോഴ്സ്, നെസ് ലെ, കോള്‍ ഇന്ത്യ, റിലയന്‍സ്, മാരുതി സുസുകി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ബ്രിട്ടാനിയ, സിപ്ല, എച്ച്സിഎല്‍ ടെക്, ഹീറോ മോട്ടോര്‍കോര്‍പ്, സണ്‍ ഫാര്‍മ, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടെക് മഹീന്ദ്ര, എസ്ബിഐ കാര്‍ഡ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങി 15 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.
https://www.facebook.com/Malayalivartha