രാജ്യത്ത് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല
രാജ്യത്ത് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. ഏപ്രില്‍ 15നാണ് ഏറ്റവും ഒടുവിലായി വിലയില്‍ മാറ്റം വന്നത്.
അന്ന് ഒരു ലിറ്റര്‍ പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയും കുറഞ്ഞിരുന്നു. ഡല്‍ഹിയില്‍ പെട്രോളിന് 90.40 രൂപയും ഡീസലിന് 80.73 രൂപയുമാണ്. മുംബൈയില്‍ വില ഉയര്‍ന്നുനില്‍ക്കുകയാണ്.
പെട്രോളിന് 96.83 രൂപയും ഡീസലിന് 87.81 രൂപയുമാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വെബ്‌സൈറ്റിലെ കണക്കനുസരിച്ച് മുംബൈയില്‍.
കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതികളും ചരക്കുകൂലിയും അനുസരിച്ച് ഓരോ നഗരങ്ങളിലും ഇന്ധന വില വ്യത്യാസപ്പെട്ടിരിക്കും.
ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ കമ്ബനികള്‍ രാജ്യാന്തര വിപണിയിലെ വിലയും വിദേശ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാവിലെ ചില്ലറ വില്‍പന വില നിശ്ചയിക്കുന്നത്. പെട്രോളിന്റെ വിലയുടെ 60 ശതമാനവും ഡീസലിന്റെ വിലയുടെ 54 ശതമാനവും കേന്ദ്ര സംസ്ഥാന നികുതികളാണ്.
ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയില്‍ 32.09 രൂപയാണ് കേന്ദ്ര എക്‌സൈസ് നികുതി. ഡീസലിന് 31.80 രൂപയും. 2020ന്റെ തുടക്കത്തില്‍ 26 തവണ പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചിരുന്നു. പെട്രോളിന് 7.46 രൂപയും ഡീസലിന് 7.60 രൂപയുമാണ് വര്‍ധിച്ചത്.
https://www.facebook.com/Malayalivartha