2005 ന് മുമ്പുള്ള നോട്ടുകള്‍ മാറ്റാനുള്ള തീയതി നീട്ടി
2005നു മുമ്പുള്ള നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുള്ള തീയതി റിസര്‍വ് ബാങ്ക് ഇക്കൊല്ലം ഡിസംബര്‍ 31 വരെ നീട്ടി. ജൂണ്‍ 30തായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്ന സമയപരിധി. രണ്ടാംതവണയാണ് നോട്ടുമാറാനുള്ള തീയതി റിസര്‍വ് ബാങ്ക് നീട്ടുന്നത്. ഇക്കൊല്ലം ജനവരി ഒന്നായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്ന അന്തിമ തീയതി. ഇതാണ് ജൂണ്‍ 30വരെ നീട്ടിയത്.
2005നു മുമ്പുള്ള നോട്ടുകള്‍ സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ ഏതെങ്കിലും ബാങ്കുശാഖകളില്‍ നല്കി മാറ്റിവാങ്ങുകയോ ചെയ്യണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha