ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 604 പോയന്റ് നഷ്ടത്തില്‍ 48,177ലും നിഫ്റ്റി 171 പോയന്റ് താഴ്ന്ന് 14,459ലുമാണ് വ്യാപാരം
ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 14,500ന് താഴെയെത്തി. സെന്‍സെക്സ് 604 പോയന്റ് നഷ്ടത്തില്‍ 48,177ലും നിഫ്റ്റി 171 പോയന്റ് താഴ്ന്ന് 14,459ലുമാണ് വ്യാപാരം ആരംഭിച്ചത്.
ആഗോള കാരണങ്ങളാണ് വിപണിയിലെ നഷ്ടത്തിനുപിന്നില്‍. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, നെസ് ലെ, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, എല്‍ആന്‍ഡ്ടി, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ്, ഐടിസി, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
ഒഎന്‍ജിസി, ഡോ.റെഡ്ഡിസ് ലാബ്, സണ്‍ ഫാര്‍മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
നിഫ്റ്റി ഫാര്‍മ ഒഴികെയുള്ള സൂചികകള്‍ നഷ്ടത്തിലാണ്. പൊതുമേഖല ബാങ്ക് സൂചിക രണ്ടുശതമാനം താഴ്ന്നു.
കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ടാറ്റ കെമിക്കല്‍സ്, എല്‍ആന്‍ഡ്ടി ടെക്നോളജി തുടങ്ങി 21 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.
"
https://www.facebook.com/Malayalivartha