തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു
തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തുടര്‍ച്ചയായ നാലു ദിവസം ഇന്ധനവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു.
ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 93.25 രൂപയാണ് ഇന്നത്തെ വില. ഡീസലിന് ലിറ്ററിന് 87.90 രൂപയാണ് വില. മെയ് മൂന്നാം തീയതി ഒരു ലിറ്റര്‍ പെട്രോളിന് വില 92.28 രൂപയായിരുന്നു. പിന്നീടുള്ള 4 ദിവസം പെട്രോള്‍ വിലയില്‍ വര്‍ധനവ് ഉണ്ടായി.
മെയ് നാലിന് 29 പൈസയും അഞ്ചിന് 17 പൈസയും ആറിന് 23 പൈസയും ഏഴിന് 28 പൈസയുമാണ് വര്‍ധിച്ചത്. സമാനമായി മെയ് മൂന്നിന് ഒരു ലിറ്റര്‍ ഡീസലിന് 86.75 രൂപയായിരുന്നു വില. തുടര്‍ന്നുള്ള 4 ദിവസം വില വര്‍ധിച്ചു.
മെയ് 4ന് 32 പൈസയും അഞ്ചിന് 20 പൈസയും ആറിന് 30 പൈസയും ഏഴിന് .33 പൈസയുമാണ് ഡീസല്‍ വിലയില്‍ വര്‍ധിച്ചത്. രാജ്യത്ത് കേരളം ഉള്‍പ്പെടെ 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില വര്‍ധന മരവിപ്പിച്ചിരുന്നു.
"
https://www.facebook.com/Malayalivartha