ഓഹരി വിപണിയില്‍ മുന്നേറ്റം... നിഫ്റ്റി 14,900നടുത്തെത്തി, സെന്‍സെക്സ് 320 പോയന്റ് നേട്ടത്തില്‍ 49,526ലും നിഫ്റ്റി 69 പോയന്റ് ഉയര്‍ന്ന് 14,893ലുമാണ് വ്യാപാരം
വ്യാപാര ആഴ്ചയുടെ ആദ്യദിനം ഓഹരി വിപണിയില്‍ മുന്നേറ്റം. നിഫ്റ്റി 14,900നടുത്തെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.
സെന്‍സെക്സ് 320 പോയന്റ് നേട്ടത്തില്‍ 49,526ലും നിഫ്റ്റി 69 പോയന്റ് ഉയര്‍ന്ന് 14,893ലുമാണ് വ്യാപാരം ആരഭിച്ചത്.
ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി, ടൈറ്റാന്‍, ഏഷ്യന്‍ പെയിന്റ്സ്, ടിസിഎസ്, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ബജാജ് ഫിനാന്‍സ്, മാരുതി, നെസ് ലെ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
മെറ്റല്‍ സൂചിക രണ്ടുശതമാനം ഉയര്‍ന്നു. ഫാര്‍മ, എനര്‍ജി സൂചികകള്‍ ഒരുശതമാനംവീതം നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha