ഓഹരി വിപണിയില്‍ നഷ്ടം..... സെന്‍സെക്സ് 430 പോയന്റ് നഷ്ടത്തില്‍ 49,070ലെത്തി
ആഗോള വിപണികളിലെ നഷ്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സും നിഫ്റ്റിയും ഒരുശതമാനത്തോളം നഷ്ടംനേരിട്ടു.
സെന്‍സെക്സ് 430 പോയന്റ് നഷ്ടത്തില്‍ 49,070ലെത്തി. നിഫ്റ്റിയാകട്ടെ 14,800 പോയന്റിന് താഴെയുമെത്തി. പണപ്പെരുപ്പം വര്‍ധിക്കുമെന്ന വിലയിരുത്തലാണ് വാള്‍സ്ട്രീറ്റില്‍ തകര്‍ച്ചയ്ക്ക് കാരണമായത്. മറ്റ് ഏഷ്യന്‍ വിപണികളില്‍ വ്യാപാരം ആരംഭിച്ചതും നഷ്ടത്തിലാണ്.
പവര്‍ഗ്രിഡ്, ഇന്‍ഫോസിസ്, റിലയന്‍സ്, ഐടിസി, എച്ച്സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടൈറ്റാന്‍, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ടിസിഎസ്, എല്‍ആന്‍ഡ്ടി, ആക്സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, നെസ് ലെ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. ഫാര്‍മ ഒഴികെയുള്ള സൂചികകളാണ് നഷ്ടത്തിലായത്. മെറ്റല്‍ സൂചിക 2.2ശതമാനം താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.
https://www.facebook.com/Malayalivartha