ചൈനീസ് കോടീശ്വരന്മാര്‍ ഞെട്ടി... ഏഷ്യയിലെ അതിസമ്പന്നന്മാരുടെ പട്ടികയില്‍ അദാനി രണ്ടാമത്; പിന്നിലാക്കിയത് ചൈനീസ് കോടീശ്വരന്‍ ഷോങ് ഷന്‍ഷാനെ; അദാനിക്ക് മുന്നിലുള്ളത് മുകേഷ് അംബാനി മാത്രം
ചൈനീസ് കോടീശ്വരനെ ഞെട്ടിച്ച് ഏഷ്യയിലെ രണ്ടാമത്തെ വലിയ കോടീശ്വരനായി മാറിയിരിക്കുകയാണ് ഗൗതം അദാനി. ചൈനീസ് കോടീശ്വരന്‍ ഷോങ് ഷന്‍ഷാനെയാണ് അദ്ദേഹം പിന്തള്ളിയത്. ബ്ലൂംബെര്‍ഗ് കോടീശ്വരന്മാരുടെ പട്ടിക അനുസരിച്ച് അദാനി ഗ്രൂപ്പിന്റെ ആസ്തി 66.5 ബില്യണ്‍ ഡോളറാണ് (ഏകദേശം 48 ലക്ഷം കോടി രൂപ).
അതേസമയം ഷോങ് ഷന്‍ഷാന്റെ ആസ്തി 63.6 ബില്യന്‍ ഡോളറാണ്. നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി മാത്രമാണ് ഏഷ്യയില്‍ അദാനിക്കു മുന്നിലുള്ളത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഷന്‍ഷാനെ പിന്തള്ളി മുകേഷ് അംബാനി ഏഷ്യയിലെ അതിസമ്പന്ന പട്ടികയില്‍ ഒന്നാമതെത്തിയത്. നോങ്ഫു സ്പ്രിങ്സ് ചെയര്‍മാനായ ഷന്‍ഷാന്‍ ലോകത്ത് അതിസമ്പന്നരില്‍ ആറാമനായിരുന്നു. എന്നാല്‍ അടുത്തിടെ അദ്ദേഹത്തിന്റെ ആസ്തിയില്‍ കുറവു വരുകയായിരുന്നു.
ആഗോള സമ്പന്നന്മാരുടെ പട്ടികയില്‍ അംബാനി 13-ാമതും അദാനി 14-ാമതുമാണ്. 1980കളുടെ അവസാനം വ്യവസായം ആരംഭിച്ച ഗൗതം അദാനി നിലവില്‍ ഖനി, തുറമുഖം, വിമാനത്താവളങ്ങള്‍, വൈദ്യുതിനിലയങ്ങള്‍, ഡേറ്റാ സെന്റര്‍, സിറ്റി ഗ്യാസ്, പ്രതിരോധ മേഖലകളിലും ചുവടുറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളുടെ നിയന്ത്രണം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. വ്യോമഗതാഗതത്തിന്റെ കാല്‍ഭാഗവും അദാനിയുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍. തുറമുഖ മേഖലയില്‍ 30 ശതമാനവും നിയന്ത്രിക്കുന്നത് അദാനി പോര്‍ട്ടാണ്.
https://www.facebook.com/Malayalivartha