കുട്ടികള്‍ക്കുള്ള പുതിയ റിലയന്‍സ് എജ്യുക്കേഷന്‍ പ്ലാന്‍ അവതരിപ്പിച്ചു
റിലയന്‍സ് കാപ്പിറ്റല്‍ ലിമിറ്റഡിന്റെ ഭാഗമായ റിലയന്‍സ് ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി, കുട്ടികള്‍ക്കുള്ള റിലയന്‍സ് എജ്യുക്കേഷന്‍ പ്ലാന്‍ അവതരിപ്പിച്ചു. കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റാനുതകും വിധമാണ് പുതിയ പ്ലാന്‍ രൂപകല്പന ചെയ്തിരിക്കുന്നതെന്നു റിലയന്‍സ് ലൈഫ് ഇന്‍ഷ്വറന്‍സ് ചീഫ് ഏജന്‍സി ഓഫീസര്‍ അറിയിച്ചു.
നാലു മച്യൂരിറ്റി പേഔട്ട് ഓപ്ഷനോടു കൂടിയതാണ് റിലയന്‍സ് എജ്യുക്കേഷന്‍ പ്ലാന്‍. സാമ്പത്തിക ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ ഓപ്ഷനും അനുസരിച്ചാണിത്.
കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഒരുമിച്ച് തുക ലഭിക്കുന്നതും ബിരുദാനന്തര ബിരുദ കോഴ്സിന് രണ്ടു തവണകളായി പണം ലഭിക്കുന്നതും ഓപ്ഷനുകളില്‍ ചിലതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha