ലോക്ഡൗണില്‍ തൊഴിലും കൂലിയും ഇല്ലാതായ ജനത്തിന് ഇരുട്ടടിയാണ് ഇന്ധന വിലവര്‍ധന... സംസ്ഥാനത്ത് പെട്രോള്‍ വില 95 രൂപ കടന്നു....
സംസ്ഥാനത്ത് പെട്രോള്‍ വില 95 രൂപ കടന്നു. ഡീസലിന് 90 രൂപയും പിന്നിട്ടു. തിരുവനന്തപുരത്ത് പെട്രോളിന് 95.02, ഡീസലിന് 90.08 എന്നിങ്ങനെയായി വില. പെട്രോള്‍ ലിറ്ററിന് 19 പൈസയും ഡീസല്‍ 31 പൈസയുമാണ് വെള്ളിയാഴ്ച കൂട്ടിയത്.
കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകാലയളവില്‍ 18 ദിവസം ഇന്ധനവില വര്‍ധിപ്പിച്ചിരുന്നില്ല. രാജ്യത്ത് ഇതുവരെ അനുഭവപ്പെട്ട ഏറ്റവും കൂടിയ വിലയിലാണ് പെട്രോളും ഡീസലും.
എണ്ണക്കമ്പനികള്‍ നിലനില്‍ക്കുന്ന എറണാകുളം കാക്കനാട് പെട്രോള്‍ ലിറ്ററിന് 92.96, ഡീസല്‍ 88.08 എന്നിങ്ങനെയാണ് വില. ഈ മാസം ഒന്നിനുശേഷം പെട്രോളിന് 2.74 രൂപയും ഡീസലിന് 3.33 രൂപയും വര്‍ധിച്ചിട്ടുണ്ട്. അതേസമയം, അന്താരാഷ്ട്രതലത്തില്‍ ബ്രന്റ് ക്രൂഡോയില്‍ വില ബാരലിന് 65.87 ഡോളറിലേക്ക് താഴ്ന്നു.
പശ്ചിമേഷ്യയിലെ വെടിനിര്‍ത്തലും ക്രൂഡോയില്‍ വില കുറക്കും. എങ്കിലും ക്രൂഡോയില്‍ വിലയിലെ താഴ്ച ഇന്ത്യയിലെ ഇന്ധനവിലയില്‍ പ്രതിഫലിക്കുന്നില്ല. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ 15 ദിവസത്തെ ക്രൂഡോയില്‍ വിലയും ഡോളര്‍ വിനിമയനിരക്കും അളവുകോലാക്കിയാണ് ഇന്ത്യയില്‍ ദൈനംദിന ഇന്ധനവില നിശ്ചയിക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വാദം.
ലോക്ഡൗണില്‍ തൊഴിലും കൂലിയും ഇല്ലാതായ ജനത്തിന് ഇരുട്ടടിയാണ് ഇന്ധന വിലവര്‍ധന. അവശ്യസാധന വിലവര്‍ധനക്കാണ് വഴിയൊരുങ്ങുന്നത്.
https://www.facebook.com/Malayalivartha