രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു.... പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്
രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് പൊതുമേഖല എണ്ണ കമ്ബനികള്‍ വീണ്ടും ഇന്ധനവില വര്‍ദ്ധിപ്പിച്ചത്.
ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 93 രൂപ 31 പൈസയും ഡീസലിന് 88 രൂപ 60 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 95 രൂപ 19 പൈസയും,ഡീസലിന് 90 രൂപ 36 പൈസയുമായി.
മെയ് മാസം 12 തവണയാണ് രാജ്യത്ത് പെട്രോള്‍ ഡീസല്‍വില കൂട്ടിയത്. മെയ് മാസത്തില്‍ മാത്രം പെട്രോളിന് ലിറ്ററിന് 3.24 രൂപയും ഡീസലിന് ലിറ്ററിന് 2.94 രൂപയുമാണ് കൂടിയത്.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതാണ് ഇന്ധനവില കൂടാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. വെള്ളിയാഴ്ച കൂടിയ ഇന്ധനവില കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു.
"
https://www.facebook.com/Malayalivartha