രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്...
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഈ മാസം ഇത് 14ാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്.
ചൊവ്വാഴ്ചയാണ് ഏറ്റവും ഒടുവില്‍ വില വര്‍ധിപ്പിച്ചത്. അന്ന് പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയും കൂടിയിരുന്നു. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 93.74 രൂപയും ഡീസലിന് 84.67 രൂപയുമാണ്.
മെയ് മാസത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 3.28 രൂപയും ഡീസലിന് 3.90 രൂപയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 95.72 രൂപയും ഡീസലിന് 90.99 രൂപയുമാണ്.
രാജ്യത്തെ മെട്രോ ന നഗരങ്ങളില്‍ മുംബൈയിലാണ് പെട്രോളിനും ഡീസലിനും ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇവിടെ ഒരു ലിറ്റര്‍ പെട്രോളിന് 99.98 രൂപയും ഡീസലിന് 91.93 രൂപയുമാണ്. പെട്രോള്‍ വില വരും ദിവസങ്ങളില്‍ മുംബൈയില്‍ സെഞ്ച്വറി കടക്കുമെന്ന് ഉറപ്പായി.
ചെന്നൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 95.33 രൂപയും ഡീസലിന് 89.44 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോളിന് 93.78 രൂപയും ഡീസലിന് 87.51 രൂപയുമാണ്
https://www.facebook.com/Malayalivartha