ഇപ്പോഴല്ലെങ്കില്‍ പിന്നീട് എപ്പോഴാണ്?... സമ്പദ് വ്യവസ്ഥയെ രക്ഷിക്കുന്നതിനായി ഇന്ത്യ പണം അച്ചടിക്കേണ്ടതുണ്ടെന്ന് കാടക് മഹീന്ദ്ര ബാങ്കിന്റെ എം.ഡി ഉദയ് കൊടാക്
കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ബാലന്‍സ് ഷീറ്റ് വിപുലപ്പെടുത്താനുള്ള സമയമാണിതെന്ന അഭിപ്രായവുമായി രാജ്യത്തെ മുന്‍നിര ബാങ്കുകളില്‍ ഒന്നായ കോടക് മഹീന്ദ്ര ബാങ്കിന്റെ എം.ഡി ഉദയ് കൊടാക്. കൊവിഡ് പ്രതിസന്ധിയില്‍ തകര്‍ന്ന സമ്പദ് വ്യവസ്ഥയെ രക്ഷിക്കുന്നതിനായി ഇന്ത്യ പണം അച്ചടിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്തുണയോടെ ധനപരമായ വികസനമോ, നോട്ടുകള്‍ അച്ചടിക്കുകയോ ചെയ്യുക. ഇത്തരത്തില്‍ എന്തെങ്കിലും ചെയ്യേണ്ട സമയമെത്തിയിരിക്കുന്നു. ഇപ്പോഴല്ലെങ്കില്‍ പിന്നീട് എപ്പോഴാമെന്ന ചോദ്യവും ഉദയ് ഉയര്‍ത്തുന്നു.
ഉപഭോഗ സൂചികയുടെ താഴെത്തട്ടിലുളളവര്‍ക്കും കൊവിഡ് മഹാമാരി ബാധിക്കപ്പെട്ട മേഖലകളിലെ തൊഴില്‍ സംരക്ഷണത്തിനുമായി രണ്ടുഭാഗങ്ങളായി ഇത് നടപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാവപ്പെട്ടവര്‍ക്ക് നേരിട്ട് പണം കൈമാറ്റം ചെയ്യുന്നതിനായി ആഭ്യന്തര ഉല്പാദനത്തിന്റെ ഒരു ശതമാനം വരെ സര്‍ക്കാര്‍ ചെലവഴിക്കണമെന്നും അദ്ദേഹം ശുപാര്‍ശ ചെയ്തു. അല്ലെങ്കില്‍ ഒരുലക്ഷം കോടിക്കും രണ്ടുലക്ഷം കോടിക്കും ഇടയില്‍ ചെലവഴിക്കണം. പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക് മെഡിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് കാരണം രണ്ടുതരത്തിലുളള ബിസിനസ്സുകളാണ് പ്രകടമായിട്ടുളളത്. ആദ്യത്തേത് കൊവിഡ് മഹാമാരി മൂലം താല്കാലിക കാലഘട്ടത്തിലൂടെ കടന്നുപോകുന്നതും മഹാമാരിയെ അതിജീവിക്കാന്‍ പ്രാപ്തിയുളളതുമാണ്, എന്നാല്‍ രണ്ടാമത്തേത് കോവിഡ് മൂലം ഒരു പരിധിവരെ ഘടനാപരമായ മാറ്റം വന്ന ബിസിനസാണ് ഇത് ഭാവിയില്‍ ലാഭകരമായിരിക്കില്ല. അതിനാല്‍ ആദ്യത്തെ വിഭാഗത്തില്‍ പെടുന്ന ബിസിനസ്സുകളെ സംരക്ഷിക്കുന്നതിനായി നിങ്ങള്‍ക്ക് സാധ്യമായത് ചെയ്യുക. അപ്രകാരം ചെയ്യുകയാണെങ്കില്‍ അവയ്ക്ക് ഇതിനെ അതിജീവിക്കാനും പുറത്തുവരാനും സാധിക്കും.
രണ്ടാമത്തെ വിഭാഗത്തിന് വേണ്ടി ചെയ്യാനാവുന്നത്, അത് ഈ പുതിയ ലോകത്ത് നിലനില്‍ക്കില്ലെന്ന് നമുക്ക് ഉറപ്പാണെങ്കില്‍ മനുഷ്യരുടെ പ്രയാസങ്ങളെ ദുരീകരിക്കുന്ന ഉചിതമായ പരിഹാരങ്ങള്‍ കണ്ടെത്തണം. ബുദ്ധിമുട്ടിലായ മേഖലകള്‍ക്കായി ബാങ്കുകള്‍ വഴി വളരെ വിജയകരമായ വായ്പ നല്‍കുന്ന പദ്ധതി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നിലവിലെ മൂന്നുലക്ഷം കോടിയില്‍ നിന്ന് ഈ പദ്ധതി അഞ്ചുലക്ഷം കോടി രൂപയായി വിപുലീകരിക്കണം. ഇതില്‍ കൂടുതല്‍ മേഖലകള്‍ ഉള്‍പ്പെടുത്തണം. അങ്ങനെ ചെയ്താല്‍ വേഗത്തില്‍ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ പിന്തുണ നല്‍കാന്‍ സാധിക്കും.' ഉദയ് പറഞ്ഞു.
https://www.facebook.com/Malayalivartha