ഓഹരികള്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 291 പോയിന്റ് നേട്ടത്തില്‍ 51,406ലാണ് വ്യാപാരം
ഓഹരികള്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 291 പോയിന്റ് നേട്ടത്തില്‍ 51,406ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി റിക്കാര്‍ഡ് ഉയരത്തിലാണ്. നിഫ്റ്റി 99 പോയിന്റ് ഉയര്‍ന്ന് 15,437ലുമാണ് വ്യാപാരം തുടങ്ങിയത്.
ആഗോള വിപണിയിലെ നേട്ടമാണ് വിപണിക്ക് കരുത്തായത്. ബിഎസ്ഇയിലെ 1363 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 419 ഓഹരികള്‍ നഷ്ടത്തിലുമാണ്. 60 ഓഹരികള്‍ക്ക് മാറ്റമില്ല.
അതേസമയം, ബജാജ് ഓട്ടോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഫോസിസ്, പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നഷ്ടം നേരിടുകയാണ്.
എന്നാല്‍ എസ്ബിഐ, റിലയന്‍സ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ഒഎന്‍ജിസി, മാരുതി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടൈറ്റാന്‍, ഐടിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha