കള്ളപ്പണം വെളുപ്പിക്കല്‍ എസ്‌ബിഐ ഉള്‍പ്പെടെ 22 ബാങ്കുകള്‍ക്ക് 49.5 കോടി പിഴ ചുമത്തി
കള്ളപ്പണം വെളിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊതു സ്വകാര്യ മേഖലയിലെ 22 ബാങ്കുകള്‍ക്ക് 49.5 കോടി രൂപ റിസര്‍വ് ബാങ്ക് പിഴ ചുമത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയ്‌ക്കാണ് 3 കോടി രൂപം പിഴ ചുമത്തിയിരിക്കുന്നത്.
യുണെറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ലക്ഷ്‌മി വിലാസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആന്ധ്രാ ബാങ്ക് എന്നിവയ്‌ക്ക് 2.5 കോടി രൂപാ വീതമാണ് പിഴ. യെസ് ബാങ്ക്, വിജയാ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, ധനലക്ഷ്‌മി ബാങ്ക്, എന്നിവയ്‌ക്ക് 2 കോടി രൂപയുമാണ് പിഴ.
കോബ്ര പോസ്റ്റ് എന്ന ബെബ് പോര്‍ട്ടലാണ് ബാങ്കുകളുടെ കള്ളപ്പണം വെളുപ്പിക്കലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയ്‌ക്ക് 10.5 കോടിരൂപ പിഴ നേരത്തെ ചുമത്തിയിരുന്നു.
https://www.facebook.com/Malayalivartha