സബ്‌സിഡി സിലിണ്ടര്‍ വില്പനയില്‍ 25 ശതമാനം കുറവ്
എല്‍പിജി സബ്‌സിഡി ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ടുനല്കുന്ന പദ്ധതിയിലൂടെ കഴിഞ്ഞ സാമ്പത്തികവര്‍ഷം ലാഭിക്കാനായത് 12,700 കോടി രൂപ. സബ്‌സിഡി സിലിണ്ടറുകളുടെ അനധികൃത കൈമാറ്റം കുറയ്ക്കാനായതോടെ വില്പനയില്‍ 25 ശതമാനത്തിന്റെ കുറവുണ്ടാക്കാനായി. ാര്‍ക്കറ്റ് വിലയ്ക്കു സിലിണ്ടറുകള്‍ വാങ്ങേണ്ടി രുന്നതിനാല്‍ അര്‍ഹതയില്ലാത്ത പലരും വാങ്ങലില്‍നിന്നും പിന്മാറിയതോടെയാണിത്.
അനര്‍ഹര്‍ സബ്‌സിഡിയില്‍നിന്നു പുറത്തായതോടെ ഈ വര്‍ഷം 6,500 കോടി രൂപയും ഖജനാവിന് ലാഭിക്കാം. എന്നാല്‍ അര്‍ഹരായ ഉപഭോക്താക്കള്‍ പട്ടികയില്‍നിന്നു പുറത്തു പോകാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നു അറിയിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha