ജന്‍ സുരക്ഷ പദ്ധതിയില്‍ അംഗങ്ങളായത് 10 കോടി പേര്
പ്രധാനമന്ത്രിയുടെ ജന്‍ സുരക്ഷ പദ്ധതിയില്‍ രണ്ട് മാസത്തിനിടെ പത്ത് കോടിയിലേറെപ്പേര്‍ അംഗങ്ങളായി. ജൂലായ് ഒന്നിലെ കണക്കുപ്രകാരം പ്രധാനമന്ത്രി ജീവന് ജ്യോതി ഭിമി യോജന, പ്രധാനമന്ത്രി സുരക്ഷ ഭിമ യോജന എന്നിവയില്‍ 10.4 കോടിപേരാണ് ചേര്‍ന്നത്.
എസ്ബിഐ, പഞ്ചാപ് നാഷ്ണല്‍ ബാങ്ക് എന്നീ ബാങ്കുകള്‍ വഴിയാണ് ഏറ്റവും കൂടുതല്‍ പേര് അംഗങ്ങളായത്. എസ്ബിഐ വഴി രണ്ട് കോടിയും പിഎന്ബിവഴി 78 ലക്ഷം പേരും ചേര്‍ന്നു.
ബാങ്ക് ഓഫ് ബറോഡ വഴി 66 ലക്ഷവും കാനാറ ബാങ്കിലൂടെ 61 ലക്ഷവും, ബാങ്ക് ഓഫ് ഇന്ത്യയിലൂടെ 51 ലക്ഷം പേരും പദ്ധതികളില്‍ ചേര്‍ന്നതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha