ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 93 പോയന്റ് നേട്ടത്തില്‍ 52,030ലും നിഫ്റ്റി 26 പോയന്റ് ഉയര്‍ന്ന് 15,609ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 93 പോയന്റ് നേട്ടത്തില്‍ 52,030ലും നിഫ്റ്റി 26 പോയന്റ് ഉയര്‍ന്ന് 15,609ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബജാജ് ഓട്ടോ, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി, ടൈറ്റാന്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐടിസി, എച്ച്സിഎല്‍ ടെക്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, റിലയന്‍സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഐടിസി, ബെല്റാംപുര് ചിനി മില്‍സ്, ഗുജറാത്ത് ഗ്യാസ് തുടങ്ങി 17 കമ്ബനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.
https://www.facebook.com/Malayalivartha